Sunday, August 2, 2026
International News

സിഖുകാര്‍ക്ക് ട്രംപ് ഭരണകൂടത്തിന്റെ അധിക്ഷേപം: `അനധികൃത അന്യജീവി`കളെ കണ്ടെത്താന്‍ ഗുരുദ്വാരകളില്‍ റെയ്ഡ്; എതിര്‍പ്പുമായി സിഖ് സംഘടനകള്‍

സിഖുകാര്‍ക്ക് ട്രംപ് ഭരണകൂടത്തിന്റെ അധിക്ഷേപം: `അനധികൃത അന്യജീവി`കളെ കണ്ടെത്താന്‍ ഗുരുദ്വാരകളില്‍ റെയ്ഡ്; എതിര്‍പ്പുമായി സിഖ് സംഘടനകള്‍


ന്യൂയോര്‍ക്ക്: രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം നടപ്പാക്കാനുള്ള ഉദ്യോഗസ്ഥ നടപടികള്‍ അതിരുകടക്കുന്നുവെന്ന് ആരോപണം. നിയന്ത്രണം ലംഘിച്ച് ആരാധനാലയങ്ങളില്‍ പോലും റെയ്ഡ് നടത്തുകയാണ്. ന്യൂയോര്‍ക്കിലെയും ന്യൂജഴ്‌സിയിലെയും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളില്‍ പരിശോധന നടത്തിയതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.

അനധികൃത അന്യഗ്രഹജീവികള്‍ എന്ന വിശേഷണത്തോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളെ സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവന്നു. ഗുരുദ്വാരകള്‍ സിഖ് വിഘടന വാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ജോ ബൈഡന്റെ ഭരണ കാലത്ത് ആരാധനാലയങ്ങളില്‍ പോലീസിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരാധനാ കേന്ദ്രങ്ങളെ സെന്‍സിറ്റീവ് ഏരിയ എന്ന നിലയില്‍ കണക്കാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ട്രംപ് വന്നതോടെ അതൊക്കെ എടുത്തു മാറ്റി. തുടര്‍ന്നാണ് ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലെ ഗുരുദ്വാരകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകളും നിരീക്ഷണങ്ങളും തുടങ്ങിയത്.

ആരാധനാലയങ്ങളില്‍ അനുവാദമില്ലാതെ കയറിയതിനെതിരെ സിഖ് സംഘടനകളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. ഗുരു ദ്വാരകളുടെ പവിത്രതയെയും തങ്ങളുടെ വിശ്വാസത്തെയും ബാധിക്കുന്നതാണ് നടപടികളെന്നാണ് അവരുടെ വാദം. കുടിയേറ്റ നിയമത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment